Sunday, November 23, 2008
കറുപ്പ്....
കറുപ്പ്..... എല്ലാ നിറങ്ങളും വര്‍ണ്ണങ്ങളും ഉള്‍ കൊള്ളുന്ന കറു കറു കറുത്ത കറുപ്പ്.... കറുപ്പിനെ സ്നേഹിയ്ക്കുന്നതെന്തു കൊണ്ടെന്നോ ?? കറുപ്പ് സ്നേഹമാകുന്നു..... ഒരു പ്രതീക്ഷകളും മനസ്സിനറകളില്ലേയ്ക്ക് വാരി വിതറാതെ നിതാന്തമായ നിശ്ശബ്ദതയോടെ അതു നമുക്കായി കാത്തു നില്‍ക്കുന്നു.... ഒന്നും നല്‍കാതെ, എന്നാല്‍, നമ്മുടെയുള്ളില്ലുള്ള എല്ലാത്തിനെയും ആവാഹിച്ച് എടുക്കുന്ന, നമ്മെ ശൂന്യമായ ഒരു തലത്തില്‍ നിര്‍ത്തുന്ന, ഒരു മാന്ത്രികത്വം !! എല്ലാം അവിടെ സമര്‍പ്പിയ്ക്കപ്പെടുന്നു.....
നീ കറുപ്പാകുന്നു....
നിന്റെ ഉള്ളും കറുപ്പാകുന്നു....
എന്നെയും എന്റെ ചുറ്റിലുള്ളതും എല്ലാം വര്‍ണ്ണങ്ങള്‍ കൊണ്ടു നിറയ്ക്കാന്‍ നീ സ്‌വയം കറുപ്പാകുന്നു....
അവയിലെ കറുപ്പിനെ എല്ലാം നീ നിന്നിലേയ്ക്കു ചേര്‍ക്കുന്നു....
പിന്നെ, കറുപ്പില്ലാത്ത വര്‍ണ്ണങ്ങളും വെളുപ്പും മാത്രം ബാക്കി നിര്‍ത്തി നീയകലെ നിന്നു ചിരിയ്ക്കുന്നു,
ഈ ഞങ്ങളെ നോക്കി....
കാരണം, നീ അറിയുന്നു,
ഒരു നാള്‍, ഈ നിറങ്ങളെല്ലാം ഉപേക്ഷിച്ചു ഞങ്ങളിലെ കറുപ്പും തേടി ഞങ്ങള്‍ നിന്നരികിലെത്തുമെന്നു...
അന്നു നീ ഞങ്ങളെയും നീയാക്കുന്നു....
ഞങ്ങള്‍ കറുപ്പാകുന്നു...
ഞങ്ങളുടെയുള്ളും കറുപ്പാകുന്നു.... !
Subscribe to:
Post Comments (Atom)
1 comment:
ithinte oru shtyle kandappozhe ee thoolika namathnte yathartha uravidam manassilayi..
You still have that fire in you dear.. keep going..
Post a Comment