
മറവി ,ഒരര്‍ത്ഥത്തില്‍ വലിയൊരു അനുഗ്രഹം തന്നെയാണു..... മറക്കാന്‍ കഴിയാതെ ഓര്‍മ്മകളുടെ നടുവില്‍ കഴിയേണ്ടി വരുന്നത് വലാത്തൊരവസ്ഥയാണു .... നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ, പണ്ട് പണ്ട്.... രണ്ടുവരയിട്ട പുസ്തകത്തില്‍ കടലാസ് പെന്‍സിലിന്റെ മുനയൊടിയാതെ കുനു കുനുന്നനെ ഉരുട്ടിയുരുട്ടി " ഒന്നാനാംകൊച്ചൂതുമ്പി.. എന്റെ കൂടെ പോരുമൊ നീ..." എന്നൊക്കെ എഴുതിയിരുന്നത് എന്തിനായിരുന്നുവെന്നു...?? ഉണ്ടാവില്ല.... എനിയ്ക്കറിയാം... പക്ഷേ ഞാന്‍ അതിനെ കുറിച്ചൊക്കെ ഓര്‍ക്കുന്നു.... ഇപ്പഴും മഴ പെയ്യുമ്പോള്‍ ഞാനോര്‍ക്കുന്നത് അച്ഛന്റെ തറവാട്ടിലേയ്ക്കുള്ള വഴിയാണു..... അവിടെ മഴ പെയ്തു തോരുമ്പോള്‍ വെള്ളിയും സ്‌വര്‍ണ്ണവും ഇടക്കലര്‍ന്നു തുന്നിയ കസവു തുണി പോലെ പഞ്ചാര മണലുണ്ടാവും.... അതില്‍ പേരെഴുതി കളിയ്ക്കാന്‍ ഇനി ഞാനോ നീയോ വേറെയാരെങ്കിലുമോ ഉണ്ടാവില്ലെന്നത് എന്നെ വല്ലാതെ വേദനിപ്പിയ്ക്കുന്നു....
3 comments:
അതെ..ഭൂതകാലം ഇനി ഓര്‍മ്മകളില്‍ മാത്രം..
ഇങ്ങനെയുള്ള ഓര്‍മ്മകള്‍..ഒരു അനുഗ്രഹവും അല്ലെ?
smitha..
അതെ...ഓര്‍ക്കാന്‍ അതു പോലും ഇല്ലാത്ത പലരെയും കാണുമ്പോള്‍ നമ്മള്‍ അനുഗ്രഹീതരാണ് ...thankss ...:)
:)
Post a Comment