Wednesday, November 19, 2008

സര്‍പ്പ സ്‌വപ്നങ്ങള്‍...




പതുങ്ങിയിഴഞ്ഞു
പോകും നിന്നെ
സ്‌വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു...
ഭയം കൊണ്ടല്ല,
മറിച്ചാഹ്ലാദചിത്തയായി...

ഞാന്‍ പോകും വഴികളില്‍,
ഞാന്‍ പാര്‍ക്കും ഇടങ്ങളില്‍...
ഞാന്‍ നീന്തും നദികളില്‍ ,
ഞാന്‍ മയങ്ങും തീരങ്ങളില്‍..

പൂര്‍വജന്മ സ്മൃതിയുണര്‍ത്തി
എനിയ്ക്ക് ചുറ്റുമായ്‌ ഇഴഞ്ഞിഴഞ്ഞ്...
നീയെന്നുമെന്‍ സ്‌വപ്നങ്ങള്‍ക്കു കാവല്‍ !!

നീ കൊഴിച്ച പടങ്ങള്‍ ;
ചുവപ്പായി പച്ചയായി നീലയായി
വെള്ളയായി കറുപ്പായി
പല വര്‍ണ്ണങ്ങള്‍ , വരകള്‍
പൂണ്ടെന്‍ സ്‌വപ്നപഥം മുഴുക്കെ -
ഛായം പകര്ന്നു...

നിന്നെ പിന്തുടരാനായതില്ല ഒരുനാളും ..
നിന്‍ മാളങ്ങള്‍ തേടി എന്നും വിഫലശ്രമയായി
തിരിഞ്ഞുക്കിടന്നുറങ്ങി ഞാന്‍ ..!!

0 COMMENTS: