
എല്ലാം അപൂര്‍ണമായിരുന്നു... എന്നും...!!! എല്ലാം തുടങ്ങിയതു അവസാനിയ്ക്കാന്‍, അവസാനിപ്പിയ്ക്കാന്‍ തന്നെയായിരുന്നു.... പക്ഷേ ഒന്നും അവസാനിച്ചില്ല... തായ് വേരില് നിന്നും അഗാധതകളിലേയ്ക്കു പടരുന്ന മറ്റു ചെറിയ ചെറിയ വേരുകളെ പോലെ ഓരോന്നും പടര്‍ന്നിറങ്ങുകയായിരുന്നു... പുതിയ പുതിയ വേരിന് നാമ്പൂകള്‍ പൊട്ടി മൂളച്ചു കൊണ്ടേയിരുന്നു... ലക്ഷ്യാമറിയാതെ മണ്ണില്‍ എവിടെയൊക്കെയോ ദാഹം തീര്‍ക്കാനായി അലഞ്ഞു നടക്കുന്നു അവയൊക്കെ തന്നെയും..... ചിലതു മൂളച്ചതും കരിഞ്ഞു... ചിലതാരെല്ലാമൊ മുറിച്ചു മാറ്റി...... ചിലപ്പോള്‍ ഈ മരമാകുന്ന ഞാന്‍ അലറി വരുന്ന ഏതോ കൊടുംക്കാറ്റില്‍ നിലം പതിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ മൂര്‍ച്ചയേറൂന്ന വായ്‌തലയ്ക്കിരയാകുമ്പോള്‍, അതുമല്ലെങ്കില്‍ ആളിപടര്ന്നൊരഗ്നിയില് വെന്തു ഭസ്മമാകുമ്പോള്‍ എന്നോടു കൂടി ഇവയെല്ലാം പൂര്‍ണ്ണത നേടുമായിരിയ്ക്കും ..... പക്ഷേ അതുവരെ.... അതിനാണു ഉത്തരംകിട്ടാത്തത്.... അതാണു കിട്ടേണ്ടതും......... ,
0 COMMENTS:
Post a Comment