ഞങ്ങള്‍ കുട്ടികള്‍ക്ക് , അതു കൊണ്ടു തന്നെ അതില്‍ കയറി പറ്റുവാന്‍ വളരെ എളുപ്പമായിരുന്നു.. ഓരോരുത്തര്‍ക്കും ആ മാവില്‍ ഓരോ സ്ഥാനങ്ങളുമുണ്ടായിരുന്നു.... അവിടം കൈയടക്കാന്‍ ശ്രമിയ്ക്കുന്നവരെയെല്ലാം പല്ലും നഖവും ഉപയോഗിച്ച് ആക്രമിയ്ക്കാന്‍ ഞങ്ങളിലാര്‍ക്കും ഒരു മടിയുമുണ്ടായിരുന്നില്ല... അവധി ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒത്തു കൂടാന്‍ ഒരുപാട് സ്ഥലങ്ങളുണ്ടായിരുന്നു... മേലെ വീട്, ചെർക്കളത്തു വീട്ടിലെ തൊടി, അവിടുത്തെ ചായ്പ്പ്, ഐച്ചത്തു വീട്ടിലെ മുറ്റം, പഞ്ചാര മാവിന്റെ ചോട്... അങ്ങനെ കുറേ സ്ഥലങ്ങള്‍... അതിലൊരുപാട് പ്രിയമുള്ളതായിരുന്നു ഈ കൊച്ചു മാവും.. അതിന്റെ അത്ര ഉയരമല്ലാത്ത കൊമ്പില്‍ ഒരു ഊഞ്ഞാലു കെട്ടിയതോടു കൂടി, അതെല്ലാവരുടെയും ഇഷ്ടതാവളമായി...
പക്ഷേ, ആ മാവ് ഒരിയ്ക്കലും പൂത്തിരുന്നില്ല... അതിന്റെ ചില്ലകളില്‍ ഒരിയ്ക്കലും കണ്ണിമാങ്ങകള്‍ ആടി കളിച്ചിരുന്നില്ല... മറ്റു മാവുകളില്‍ നിന്ന് കല്ലെറിഞ്ഞും തോട്ടിയിട്ടു കുത്തിയും കിട്ടുന്ന പച്ച മാങ്ങകള്‍, മരത്തിലൊരച്ച് ചൊണ കളഞ്ഞ്, ഉപ്പും മുളകുപ്പൊടിയും എണ്ണയും ചേര്‍ത്തു കടിച്ചു മുറിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട്, അതിന്റെ കൊമ്പുകളിലിരുന്ന്... പക്ഷേ ആ മാവിലെ മാങ്ങകളുടെ സ്വാദു മാത്രം ഞങ്ങളാരും ഒരുനാളും അറിഞ്ഞില്ല...
പക്ഷേ, ആ മാവ് ഒരിയ്ക്കലും പൂത്തിരുന്നില്ല... അതിന്റെ ചില്ലകളില്‍ ഒരിയ്ക്കലും കണ്ണിമാങ്ങകള്‍ ആടി കളിച്ചിരുന്നില്ല... മറ്റു മാവുകളില്‍ നിന്ന് കല്ലെറിഞ്ഞും തോട്ടിയിട്ടു കുത്തിയും കിട്ടുന്ന പച്ച മാങ്ങകള്‍, മരത്തിലൊരച്ച് ചൊണ കളഞ്ഞ്, ഉപ്പും മുളകുപ്പൊടിയും എണ്ണയും ചേര്‍ത്തു കടിച്ചു മുറിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട്, അതിന്റെ കൊമ്പുകളിലിരുന്ന്... പക്ഷേ ആ മാവിലെ മാങ്ങകളുടെ സ്വാദു മാത്രം ഞങ്ങളാരും ഒരുനാളും അറിഞ്ഞില്ല...
എന്നിരുന്നാലും, അതെനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മാവായിരുന്നു... പഠിയ്ക്കാനായി പുസ്തകമെടുത്തു അധികവും ഞാന്‍ പോയിരുന്നത് അവിടേയ്ക്കായിരുന്നു.. അഴിയ്ക്കാതെ എപ്പോഴും ഉണ്ടായിരുന്ന ഊഞ്ഞാലില്‍ ഇരുന്നോ, അല്ലെങ്കില്‍ മാവില്‍ കയറി ഇരുന്നോ ആയിരിക്കും പഠിത്തം.. പക്ഷേ കുറച്ചു വായിച്ചു കഴിയുമ്പോഴേയ്ക്കും തന്നെ ശ്രദ്ധയൊക്കെ വേറെ എവിടെയെങ്കിലും എത്തിക്കാണും.. മാവിനോടും ഊഞ്ഞാലിനോടും ചുറ്റോറമുള്ള തെങ്ങിനോടും കൗങ്ങുകളോടും അതിലേ വരുന്ന കുറിഞ്ഞി പൂച്ചകളോടും അടയ്ക്കാക്കൂരുവികളോടും മണ്ണാത്തിക്കിളികളോടുമൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുമുണ്ടാവും... എനിയ്ക്ക് മാത്രം തോന്നിയിട്ടുള്ളതാണോ എന്നറിയില്ല, അവരൊക്കെ ഞാന്‍ പറയുന്നത് കേട്ടിരുന്നു, പലപ്പോഴും അവര്‍ എന്നോടും എന്തൊക്കെയോ പറഞ്ഞിരുന്നു.. ഇന്നെനിയ്ക്ക് മനസ്സിലാവുമോ എന്നു സംശയമാണെങ്കിലും, അന്നതായിരുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഭാഷ.....
ഇപ്പോളൊരുപാട് കാലമായി ആ മാവിന്റെ അടുത്തു പോയിട്ട്... വടുക്കോറത്തെ വരാന്തയിലെ തൂണും ചാരി ഒറ്റയ്ക്കിരിക്കുന്ന സന്ധ്യകളില്‍ ഞാനാ മരത്തെ നോക്കാറുണ്ട്... ഇന്നതില്‍ ഊഞ്ഞാലില്ല, ചുറ്റും ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞ്, കാടു പിടിച്ചു കിടക്കുകയാണു അവിടെയൊക്കെ... അതില്‍ കയറാനോ കൊമ്പുക്കുലുക്കി ആടാനോ കുട്ടികളാരും പോകാറുമില്ല.. ഉണ്ണിക്കനികളോരിയ്ക്കലുമുണ്ടാവാത്ത ആ മാവിന്റെ ഉണ്ണികളായിരുന്നു ഞങ്ങള്‍... ഇപ്പോള്‍ അവയൊക്കെ പഴുത്തു വലുതായി ഞെട്ടറ്റു വീണു പലയിടങ്ങളിലേക്കു പോയി.. പക്ഷേ ഞെട്ടിലൊരിയ്ക്കലും വറ്റിയിട്ടില്ലാത്ത ചുണപ്പാല് കൊണ്ടു എവിടെയൊക്കെയോ നീറുന്നു, ഇപ്പോഴും....