അപ്പോഴും മുറുകെപിടിച്ച,
കളിതോണിയിൽ കയറി കണ്ണെത്താ -
കരപറ്റിയെന്നു കരുതുവാൻ ഇഷ്ടം
ദൂരെ മുഴങ്ങുന്ന വെടി-
യൊച്ചകളാരോ അറിയാതെ
തിരികൊടുത്തുപ്പോയൊരു
മാലപ്പടക്കമെന്നു കരുതുവാൻ ഇഷ്ടം
എന്നും വൈകിവരും വണ്ടി
ഒട്ടേറെ വൈകുന്നതാണ്, ഇന്നെന്നെ
കാണുവാൻ നീയെത്താ-
തിരുന്നതെന്ന് കരുതുവാൻ ഇഷ്ടം
പൊള്ളുന്ന ഭൂമിയും മനസ്സുകളും
പെയ്തിറങ്ങാനിരിയ്ക്കും മഴയ്ക്കു -
കയറിയൊളിയ്ക്കുവാൻ
വിണ്ടതാണെന്നു കരുതുവാൻ ഇഷ്ടം
ചുളി വീണു തൂങ്ങിയ കണ്ണിൽ
നിറയും നീർത്തുളി മക്കളുടെ -
സ്നേഹാധിക്യത്താലുള്ള
സന്തോഷാശ്രുവെന്നു കരുതുവാൻ ഇഷ്ടം
സൂചിപ്പഴുതില്ലാതെ തിങ്ങിനിറച്ച
മിണ്ടാപ്രാണികളെ കൊണ്ടോടും വണ്ടി -
പച്ചപ്പുൽമേടുകൾ തിരഞ്ഞു
നടപ്പാണെന്നു കരുതുവാൻ ഇഷ്ടം
കുഞ്ഞുമകളുടെ മുറിയിലേയ്ക്കു
പതിയെ നടക്കുമാ അച്ഛന്റെ -
മുഖത്തു കാമമില്ല, വെറും കരുണ
മാത്രമെന്നു കരുതുവാൻ ഇഷ്ടം
ആകാശം ചുംബിയ്ക്കുവാൻ മോഹം
കൊണ്ടതാണീ, തീരവും അതിലെ
സർവ്വവും കൊണ്ടു പോകാൻ വരുന്ന -
തിരകൾക്കെന്നു കരുതുവാൻ ഇഷ്ടം
ലോകത്തെ മുഴുവൻ
വെറുക്കാതിരിയ്ക്കാൻ ;
നാളെയൊരു പുലരി വീണ്ടും
സ്വപ്നം കണ്ടുറങ്ങുവാൻ ;
ഇങ്ങനെ കരുതുന്നതൊക്കെയും
കൊണ്ടീ, കാണുന്നതും കേൾക്കുന്നതും -
അറിയുന്നതും, സ്നേഹ-
മാക്കാമെന്നു കരുതുവാൻ ഇഷ്ടം !!
3 comments:
കൊള്ളാം, ഇനിയും എഴുതുക
എനിക്കും ഇങ്ങനെ എഴുതാനൊരു മോഹം
എനിക്കും ഇങ്ങനെ എഴുതാനൊരു മോഹം
Post a Comment