.
വിങ്ങുന്നതെന്തിനെന്‍ മാനസം
ചോദിച്ചതില്ല ഞാന്‍ ;
എന്തുക്കൊണ്ടെന്നാല്‍
അതിനുത്തരമെന്നെ അശക്തയാക്കും !!
സ്വതന്ത്രയെന്ന പദത്തിനര്‍ത്ഥം
എന്‍ നിഘണ്ടുവില്ലില്ലെന്നതു വിചിത്രമോ ??
ജയത്തിനര്ത്ഥം തോല്‍വിയാണെന്നു -
ഞാനറിഞ്ഞതും അതില്‍ നിന്നത്രേ...
എന്‍ കാലിലെ ചങ്ങല മുറിപ്പാടില്‍
നിന്ദകളുടെ പുഴുവരിയ്ക്കുമ്പോഴും ;
നിന്റെ കാലുകള്‍ ബന്ധിയ്ക്കുമേതൊരു -
കുരുക്കും ഞാന്‍ പൊട്ടിച്ചെറിയും....
അവഗണനകളുടെ കരിങ്കല്ച്ചീള്
എന്‍ കണ്‍കളില്‍ തുളഞ്ഞുക്കയറുമ്പോഴും ;
നിന് മിഴികളീറനാക്കുമേതൊരു
കരടും ഞാനൂതിയകറ്റും.....
ധീരതയല്ലിതു , സഹനവുമല്ല ;
കാരണം -
വേദനയറിയാന്‍ ഹൃത്തി ല്ലാത്തവള്‍ ഞാന്‍ !
എന്‍ ഹൃദയമെന്നേ -
നിനക്കു ഞാന്‍ പണയപ്പെടുത്തി
അതു തിരിച്ചെടുക്കാന്‍
സ്നേഹത്തിനെന്നും ദാരിദ്ര്യ -
മാണെന് ചെറ്റക്കുടിലില്‍ !
എന്‍ അടുപ്പെരിയുന്നതിന്നും
നീ ഭിക്ഷ നല്കിയ നാഴിയരിയാല്....
ആ ചോറെന്‍ തൊണ്ടയില്‍
കുരുങ്ങി ശ്വാസനാളമടയുമ്പോള് ;
വിങ്ങുന്നതെന്തിനെന്‍ മാനസം
ചോദിച്ചതില്ല ഞാന്‍..... !
6 comments:
നല്ല കവിത.. ആശംസകള്‍!
First Time Here.
:-)
Poem vaayichchu.
nannaayi ezhuthjiyittunde.
iniyum ezhuthuka, ithilum nannaayi.
azamsakaL
:-)
Upasana
Off Topic :read more blogs. only those way you will get more readers. have a look to blog aggreagators. :-)
തലക്കെട്ടെന്താ ഇങ്ങനെ?
ചോദിച്ചതില്ല ഞാന്‍.....
kollam..
ninakku aradhakar varunnundallo..
keep rocking..
ശ്രീ...
കമന്റിനു നന്ദി ....സന്തോഷം...
ഉപാസന...
welcome...:) iniyum nnannaayi ezhuthaan sramiykaam tto..:)
മാറുന്ന മലയാളി ..
ഞാനും ചോദിയ്ക്കുന്നില്ല...thankss..
Kichu..
Thankss tto...
read, but could not understand / follow the inherent meaning, which you meant? Viswanathan
Post a Comment