കണ്ണടച്ചിരുളാക്കുന്നതെന്തിനെന്നോ -
ഉമ്മറത്തിണ്ണയിലിരുന്നു കലപില കൂട്ടാൻ
കനവുകളിലെ കാലങ്ങളിൽ കൺത്തുറക്കാൻ ..
ആയിരം കാതങ്ങൾ സഞ്ചരിയ്ക്കാൻ
ആധിയും അഴലും വിസ്മരിയ്ക്കാൻ....
മലമുകളിലെ കാവിലൊരു തിരി കൊളുത്താൻ
മഴതണുപ്പേറ്റു മനം കുളിർക്കാൻ ....
താരാപഥങ്ങളെ നോക്കി മൗനം കൊള്ളാൻ
താളത്തിൽ, തഞ്ചത്തിലൊരു പാട്ടു മൂളാൻ...
ചിലുചിലെ ചിരിയ്ക്കും കുപ്പിവളയണിയാൻ
ചിഞ്ചിലം ചിലമ്പും വെള്ളിക്കൊലുസ്സൊന്നിടാൻ ...
തുടുസിന്ദൂരപ്പൊട്ടൊന്നീ നെറ്റിയിൽ തൊടാൻ
തുളസിക്കതിരൊന്നീ മുടിത്തുമ്പിലൊളിപ്പാൻ ....
ഉമ്മറത്തിണ്ണയിലിരുന്നു കലപില കൂട്ടാൻ
ഉയർക്കെ കയർക്കാൻ , പിന്നെയാർത്തു ചിരിയ്ക്കാൻ....
എന്തിനെന്നെന്നറിയാതെ വിതുമ്പി കരയാൻ, പിന്നെ
എവിടേയ്ക്കെന്നറിയാതെ പോയി മറയാൻ....
അക്കരപ്പച്ചകളാവാം ഇവയെങ്കിലും
അത്രമാത്രം മോഹം ഇതിനോടൊക്കെയും...
ഒടുക്കമില്ലൊരീ ആശകൾക്കെങ്കിലും -
ഒടുങ്ങും വരെയുള്ളിൽ ആഘോഷമിതൊക്കെയും !!
3 comments:
അക്കരപ്പച്ചയായിട്ടൊന്നുമില്ലീ വരികളിൽ
ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ... മനോഹരമായ വരികൾ!👍
ചിലുചിലെ ചിരിയ്ക്കും കുപ്പിവളയണിയാൻ
ചിഞ്ചിലം ചിലമ്പും വെള്ളിക്കൊലുസ്സൊന്നിടാൻ ...
തുടുസിന്ദൂരപ്പൊട്ടൊന്നീ നെറ്റിയിൽ തൊടാൻ
തുളസിക്കതിരൊന്നീ മുടിത്തുമ്പിലൊളിപ്പാൻ ..
Post a Comment