.
............... എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങള്‍ക്ക്.......ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി നിങ്ങള്‍ ആണെന്ന്.... എനിയ്ക്ക് തോന്നുന്നത്, എല്ലാവര്ക്കും എപ്പഴെങ്കിലും ഒക്കെ, കുറഞ്ഞപക്ഷം ഒരിയ്ക്കലെങ്കിലും, അങ്ങനെ തോന്നാതിരുന്നിട്ടുണ്ടാവില്ലാ എന്നാണ്... അറിയില്ല... എന്റെ തോന്നലുകള്‍ എനിയ്ക്ക് തന്നെ മനസ്സിലാവാത്തവയാണ്... മനസ്സിലെ സ്നേഹം മുഴുവന്‍ കൊടുത്തിട്ടും, ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അവര്‍ക്ക് തൃപ്തിയാവുന്നിലെന്നു അറിയുമ്പോള്‍, നമ്മള് തോറ്റു പോവുകയാണെന്ന് അറിയുമ്പോള്‍, തോന്നുന്ന വികാരം എന്താണു...?? എന്നിട്ടും വീണ്ടും വീണ്ടും തോല്ക്കുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആത്മസമര്‍പ്പണം ചെയ്യുന്നതെന്തിനാണ്.....?? ഒരു വിലയുമില്ലാതെ ചവറ്റുക്കുട്ടയില്‍ എറിയപ്പെടുമ്പോഴും, പ്രത്യാശയോടെ വീണ്ടും തലയുയര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ?? മനസ്സിലാക്കുന്നില്ലെന്ന് അറിഞ്ഞിട്ടും, ഇനിയൊരിയ്ക്കലും മനസ്സിലാക്കുകയില്ലെന്ന്, നമ്മളെ പൂര്‍ണ്ണമായി തിരിച്ചറിയുകയില്ലെന്ന് അറിഞ്ഞിട്ടും, സ്വന്തം വിചാരങ്ങളെ മറന്നു കൊണ്ട്, അവര്‍ക്ക് മുന്പില് വീണ്ടും വിഡ്ഢി വേഷം കെട്ടുന്നതു എന്തുകൊണ്ടാണ്.... ?? സ്വയം തെറ്റാകുവാന്‍ പ്രാര്‍ത്ഥിയ്ക്കുന്നത് എന്തിനാണ്....?? എത്ര ചൂടുവെള്ളത്തില്‍ വീണാലാണ്, ഇനിയും ഞാന്‍ പഠിയ്ക്കുക ?? അറിയില്ല..... വിഡ്ഢികള്‍.... ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍....... സ്നേഹത്തിനു പരിധി നല്കാത്തവര്.... വിചാരങ്ങള്‍ക്കു മേല്‍ വികാരങ്ങള്‍ക്കു സ്ഥാനം കല്‍പ്പിയ്ക്കുന്നവര്‍.... അവര്‍ക്കു വംശനാശം സംഭവിയ്ക്കട്ടെ...! എന്തുകൊണ്ടെന്നാല്‍, അവരെ ഈ ലോകം ആഗ്രഹിയ്ക്കുന്നില്ല... അല്ലെങ്കില്‍, ഇവിടം അവരെ അര്‍ഹിയ്ക്കുന്നില്ല.... ബുദ്ധിയുള്ള സ്വാര്‍ത്ഥരെ കൊണ്ടു നിറയട്ടെ ഈ ഭൂമി.... വിഡ്ഢികള്‍ പോയി തുലയട്ടെ.. !!

6 comments:
orarthathil viddiyaakunnathalle nallathu...
Ariyilla...chilappol viddiyaayi jeeviykkunnathaayiriykkum avarum aaghrahiykkunnathu...
വിഡ്ഢിയല്ലെന്നു പറയുന്നതാണു ഏറ്റവും വലിയ വിഡ്ഢിത്തം !
വിഡ്ഢിയാണെന്നു പറയുന്നതാണു ഏറ്റവും വലിയ പാണ്ഡിത്ത്വം !
ഒന്നും പറയാത്തവര്‍ സാധാരണക്കാര്‍, പവങ്ങള്‍!
-എന്നിട്ടും വീണ്ടും വീണ്ടും തോല്ക്കുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആത്മസമര്‍പ്പണം ചെയ്യുന്നതെന്തിനാണ്.....??
ഞാനെന്നോട് പലവട്ടം ചോദിച്ചിട്ടുള്ള ചോദ്യം!
ഇതാണു ജീവിതമെന്ന്, മനസ്സിനെ പറഞ്ഞ്, വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നൂ... ഇപ്പോഴും!
!! ബുദ്ധിയുള്ള സ്വാര്‍ത്ഥരെ കൊണ്ടു നിറയട്ടെ ഈ ഭൂമി.... വിഡ്ഢികള്‍ പോയി തുലയട്ടെ.. !!
നേരിന്റെ ചാപ്പകുത്തൽ...
absolutly write.. i am also join with you....
Post a Comment