നിശ്ശബ്ദതകളിലേയ്ക്കു വഴുതി വീഴുമ്പോള്‍, എപ്പോഴോ -
നിന്‍ ഹൃദയതാളം ഞാന്‍ കേള്‍ക്കുന്നു ...
നിദ്രയുടെ ഇടനാഴികകളിലെങ്ങും, എന്തിനോ -
നിന്‍ വരവും കാത്തു ഞാന്‍ നില്‍ക്കുന്നു ....
കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍
കാലമെന്നും പക്ഷെ; വിഡ്ഢി വേഷമണിയിക്കുന്നു ...
മറവിക്കും ഭ്രാന്തിനും മരണത്തിനുമിടയില്‍
കര്‍മ്മബന്ധങ്ങള്‍ സദാ, മുറവിളി കൂട്ടുന്നു ....
അഭയസ്ഥാനങ്ങളില്ലേയ്ക്കു ഓടിയെത്തുവാന്‍,
പാതയും പാഥേയവും
മാത്രം മറന്നിങ്ങു ഞാന്‍ വൃഥാ..... !!