Saturday, January 03, 2009

എന്റെ പുതുവര്‍ഷ പിറവി...

എന്നത്തേയും പോലെ ഞാന്‍ എഴുന്നേറ്റു.... സ്വപ്നം കണ്ടു മൂടിപ്പുതച്ച് കിടക്കുന്നതിനിടയ്ക്ക്‌ ഒരു ല്ല്യം പോലെ കടന്നു വന്ന അമ്മയുടെ കര്‍ക്കശ ശബ്ദം ഒരു നേര്‍ത്ത സ്വരമായി മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളൂ.... അതു കൊണ്ടാണ് മുഖത്ത്‌ വെള്ളം വീണപ്പോള്‍, അമ്മയെന്തേ എന്നെ ഉറക്കെ വിളിയ്ക്കാതിരുന്നത്‌ എന്നു ഞാന്‍ ചിന്തിച്ചത്‌.... " നല്ലൊരു ദിവസമായിട്ടു രാവിലെ തന്നെ ചീത്ത കേള്‍ക്കാന്‍ തുടങ്ങിയ്ക്കോ... " എന്നു അമ്മ പറയുന്നത്‌ കേട്ടപ്പോള്‍ എനിയ്ക്കു ചിരിയാണ് വന്നത്‌... എനിയ്ക്കെന്ത് നല്ല ദിവസം ??

കുട്ടിക്കാലത്തായിരുന്നപ്പോള്‍ ഒരു പുതിയ വര്‍ഷം കൂടി വരികയാണെന്നറിയുമ്പോള്‍ എന്തൊക്കെയോ തോന്നിയിരുന്നു.... ഒരുപാടൊരുപാട് സന്തോഷമോ, ഉത്സാഹമോ , അങ്ങനെ എന്തൊക്കെയോ.... ഇപ്പോള്‍ പഴയ വര്‍ഷമായലെന്ത്‌ ? പുതിയ വര്‍ഷമായാലെന്ത്‌ ?

കുളിച്ചു വന്നപ്പോഴേയ്ക്കും മണി ആറു കഴിഞ്ഞിരിയ്ക്കുന്നു... അമ്മ റ്റി വെച്ചിരുന്ന കാപ്പിയുമെടുത്ത്‌ മുറിയിലേക്ക്‌ പോയി, ഞാനെന്റെ ഡയറികളെടുത്തു... എല്ലാ വര്‍ഷവും ഡിസംബര്‍ മുപ്പതിയൊന്നാം തീയതി മുത്തശ്ശന്‍ എനിയ്ക്കൊരു ഡയറി നല്‍കും.. എന്നു തുടങ്ങിയ ശീലമാണെന്നറിയില്ല ; എങ്കിലും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ ഡയറിയെഴുതിയിരുന്നു.... ഡയറികള്‍ !! അവ മാത്രമാണ്‌ എന്റേതെന്ന് എനിയ്ക്കവകാശപ്പെടാനുള്ള ഏക സമ്പാദ്യം... അവയുടെ താളുകളില്‍ ഞാനെന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍ കോറിയിട്ടു; വെറുതെ മോഹിച്ച്‌ പോയ ആഗ്രഹങ്ങളുടെ ചിതാ ഭസ്മം ര്‍പ്പിച്ചു; ഒത്തിരിയൊത്തിരി നൊമ്പരങ്ങളുടെ ദ്‌ഗദങ്ങള്‍ പൊട്ടിക്കരച്ചിലുകളായി കുറിച്ചിട്ടു... പിന്നെ , എന്തിനോ വേണ്ടി ആരും കാണാതെ മനസ്സില്‍ അവശേഷിച്ച ഒരു കൊച്ചു വികൃതി പെണ്ണിന്റെ കുസൃതികള്‍ ഒളിച്ചുവെച്ചു...




സ്വര്‍ണ്ണ അതിരുകളോടു കൂടിയ പുതിയ കരിനീല ഡയറിയെടുത്തു മണത്തു... പുതു മണ്ണിന്റെ മണം എന്ന പോലെ പുതിയ പുസ്തകങ്ങളുടെ മണവും എന്നെ ഹരം പിടിപ്പിച്ചിരുന്നു.... എന്താണു എഴുതി തുടങ്ങേണ്ടത്‌?? എല്ലാ വര്‍ഷത്തെയും പോലെ, "എന്റെ കൃഷ്ണാ, എന്തേ ഞാന്‍ മാത്രമിങ്ങനെ? എല്ലാവരെയും കൊണ്ട്, 'ഒരു ധിക്കാരി' എന്നു പറയിപ്പിയ്ക്കാതെ കൊല്ലമെങ്കിലും 'നല്ല കുട്ടി' എന്നു പറയിക്കണം... പിന്നെ ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടുന്ന ഓരോ ണാത്മക ചിന്തകള്‍ എടുത്തു മാറ്റി അല്പം ശുഭ പ്രതീക്ഷ മനസ്സില്‍ നിറയ്ക്കണം.. വികാരങ്ങളും വിചാരങ്ങളും നന്മയിലൂടെ മാത്രം നയിക്കപ്പെണം... " എന്നെഴുതി വെച്ചു... എല്ലാ വര്‍ഷവും അനുസ്യൂതമായി തുടരുന്ന പ്രക്രിയ എങ്കിലും എന്നെ കൊണ്ട്‌ നിര്‍ത്താനാവുമോ എന്നായിരുന്നു പേന അടച്ചു വെയ്ക്കുമ്പോള്‍ എന്റെ ചിന്ത....

ഇനിയും എഴുതിയിരുന്നാല്‍ ശരിയാവില്ല... അച്ഛനും ട്ടനും ഇപ്പോള്‍ എഴുന്നേറ്റു കഴിഞ്ഞിട്ടുണ്ടാവും... രാവിലെ ഞാന്‍ ഡയറി എഴുതിയിരിയ്ക്കുന്നത്‌ കണ്ടാല്‍ അതു മതി ഇന്നു മുഴുവന്‍... ! ഇല്ല, ഇന്നെങ്കിലും അമ്മ പറഞ്ഞ പോലെ ആരുടെയടുത്ത്‌ നിന്നും ചീത്ത കേള്‍ക്കാതെ നോക്കണം...

ക്രിസ്തുമസ് അവധി കഴിഞ്ഞ്‌ ഇന്നു സ്ക്കൂള്‍ തുറക്കുകയാണ്‌.... പരീക്ഷാ പേപ്പറുകളെല്ലാം കിട്ടും.. ഉം... തരക്കേടില്ലാത്ത മാര്‍ക്കുണ്ടാവും... "പഠിയ്ക്കാന്‍ മോശമില്ല " എന്നതാണ് എനിയ്ക്കുള്ള ഏക അഭിനന്ദനം... അതു കൂടി ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്നെ താഴ്ത്തിക്കെട്ടി മണ്ണിനടിയില്ലേക്കാക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അധിക സമയം വേണ്ടി വരില്ല.. ബാഗെടുത്ത് പുസ്തകങ്ങള്‍ എല്ലാം എടുത്തു വെച്ചു... റേഡിയോയില്‍ നിന്നും ഏഴരയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നുണ്ട്‌.... വേഗം എഴുന്നേറ്റ് തേച്ചു വെച്ചിരുന്ന യൂണിഫോം എടുത്തിട്ടു... പിന്നെ മുടി കളഞ്ഞ് വൃത്തിയായി കെട്ടി വെച്ചു....

അടുക്കളയില്‍ നിന്നും അമ്മ ദോശ ചുടുന്ന ശബ്ദം കേള്‍ക്കാം... അടുക്കളയിലേയ്ക്ക് ചെന്ന് ദോശയെടുത്തപ്പോഴേയ്ക്കും ഏട്ടന്‍ വന്നു തട്ടിപ്പറിച്ചു... " നിനക്ക്‌ മ്പരയ്ക്കു പോയാല്‍ പോരേ? എനിയ്ക്കിന്നു കോളേജില്‍ നേരത്തെയെത്തണം... പുതുവര്‍ഷാഘോഷ പരിപാടികളൊക്കെയുണ്ട്‌.... ഈശ്വരാ, ഇപ്പഴേ സമയം വൈകി " എന്നും പറഞ്ഞ്‌ ദോശ തിന്നാനും തുടങ്ങി...

എനിയ്ക്ക്‌ ദേഷ്യം വന്നു.. അവിടെ വേറെ ദോശയില്ലേ? ട്ടനെന്തിനാ എന്റെയടുത്ത്‌ന്ന് തട്ടി പറി യ്ക്കണത്? അതൊന്നുമല്ല കാര്യം, ഓരോന്നു പറഞ്ഞ്‌ വഴക്കുണ്ടാക്കണം... എന്നിട്ടവസാനം അച്ഛന്റെയടുത്ത്‌ന്ന് ചീത്ത കേള്‍പ്പിയ്ക്കണം... ഇല്ല, ഞാനിന്നാരുടെയടുത്ത്‌ നിന്നും ചീത്ത കേള്‍ക്കില്ല; ട്ടനെന്താച്ചാല്‍ ചെയ്യട്ടെ!! ഞാന്‍ ദേഷ്യപ്പെടാത്തത് കണ്ട് അവന് അത്ഭുതം തോന്നി.... പിന്നെ ഒരു ദോശ പാതി കഴിച്ചിട്ട്‌ എഴുന്നേറ്റു പോയി...

ഭക്ഷണം കഴിച്ചതിനു ശേഷം ചോറു പാത്രം ബാഗില്‍ കൊണ്ടുപോയി വെച്ചു... ബസ്സിനുള്ള ചില്ലറയെടുക്കുമ്പോള്‍ ഇന്നാ 'തുരപ്പന്‍' കണ്ടക്ടറാവരുതേ ബസ്സില്‍ എന്നായിരുന്നു പ്രാര്‍ത്ഥന.... അയാള്‍ ആണെങ്കില്‍ സ്ക്കൂള്‍ക്കുട്ടികളെ കാണുമ്പോഴേ തുടങ്ങും ചീത്ത വിളിയ്ക്കാന്‍ ! കൃഷ്ണാ, നല്ലൊരു ദിവസായിട്ട്‌ അയാളുടെ വായിലുള്ളത് കേള്‍പ്പിയ്ക്കല്ലേ...! പിന്നെ ബാഗെടുത്ത് പുറത്തേയ്ക്ക് നടന്നു... രണ്ടു മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ബസ്സു വന്നു.... ഭാഗ്യം! ഇന്നാ 'തുരപ്പന്‍' അല്ല.. പുതിയ ഏതോ ആളാണ്...

ബസ്സിറങ്ങി സ്ക്കൂളിലേയ്ക്കു നടന്നു... ബെല്ലടിയ്ക്കാന്‍ പത്തു മിനിറ്റ്‌ കൂടിയുണ്ട്....ഗേയ്‌റ്റിന്റെ അടുത്തെത്തിയപ്പോഴാണ് "മോളേ" എന്നു പുറകില്‍ നിന്നൊരു വിളി... ആരാണ്‌ എന്റീശ്വരാ എന്നെ 'മോളേ' എന്നു വിളിയ്ക്കാന്‍ എന്നാലോചിച്ചു തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു പാവം മുത്തശ്ശി... ഞാന്‍ തിരിഞ്ഞ് നോക്കുന്നത്‌ കണ്ടു മുത്തശ്ശി മെല്ലെ എന്റെയടുത്തേയ്ക്കു വന്നു... എന്നിട്ടു ചോദിച്ചു, " മോളേ , എന്നെ ഇവിടുത്തെ ജില്ലാ ആസ്പത്രി വരെ ഒന്നെത്തിയ്ക്കോ. .എന്റെ മകന്‍ വയ്യാണ്ട് അവടെ കെടക്ക്ണുണ്ട്ത്രേ ..... എനിയ്ക്കവനെ ഉള്ളൂ... എനിയ്ക്കാണ്‌ച്ചാ കണ്ണിനത്ര കാഴ്ചയൂല്ല്യാ.... ഇതിലൂടെ പോയവരോടൊക്കെ പറഞ്ഞപ്പോ അവര്‍ക്കൊന്നും സമയല്ല്യാത്രേ... മോളെങ്കിലും എന്നെ അവിടം വരെ കൊണ്ടാക്കോ ??... "

അമ്മയുടെ മുഖഭാവം കണ്ടപ്പോള്‍ ഞാനെന്റെ അമ്മയെ ആലോചിച്ചു.... അമ്മയുടെ മുഖം ഒരിയ്ക്കലും ഇങ്ങനെയല്ല.... ഇനി ഇങ്ങനെ ആവുമെന്ന് തോന്നുന്നുമില്ല....

പക്ഷേ ഇപ്പോള്‍ ഞാന്‍ എന്താ ചെയ്യേണ്ടത്? ഇവിടുന്ന് എത്ര വേഗം നടന്നാലും ജില്ലാ ആശുപത്രിയിലെത്താന്‍ കുറഞ്ഞത് അഞ്ചു മിനിറ്റ്‌ വേണം... അപ്പോള്‍ മുത്തശ്ശിയുടെ കൂടെയാവുമ്പോള്‍ അതിലും വൈകും .... പക്ഷേ അവരുടെ മുഖത്തു നോക്കി 'കഴിയില്ല' എന്നു പറയാനും വയ്യ... അവസാനം എന്തെങ്കിലും ആവട്ടെ, മുത്തശ്ശിയെ ആശുപത്രിയിലെത്തിയ്‌ക്കാം എന്നു തന്നെ തീരുമാനിച്ചു....

മുത്തശ്ശിയുടെ കൈയും പിടിച്ച് ഞാന്‍ റോഡിലൂടെ നടന്നു... ഒരു സ്ക്കൂള്‍ക്കുട്ടി ഒരു വൃദ്ധയെയും പിടിച്ചു നടക്കുന്നത്‌ കണ്ട് പലരും സംശയത്തോടെ നോക്കുന്നുണ്ട്‌... അരികിലൂടെ കടന്നു പോയ ബസ്സിലേയ്ക്ക് വെറുതെയൊന്നു നോക്കിയപ്പോള്‍ ഏട്ടന്‍ എന്നെ തറപ്പിച്ചു നോക്കുന്നതും കണ്ടു... എങ്കിലും ഞാന്‍ മുത്തശ്ശിയെ ആശുപത്രിയില്‍ കൊണ്ടാക്കുക തന്നെ ചെയ്തു.... അവരുടെ മകന്‍ ഒരു റോപകത്തില്‍ പെട്ട്‌ ആശുപത്രിയിലായതാണു.... വലത് കൈയിലെ എല്ലു ചെറുതായൊന്നു പൊട്ടിയിട്ടുണ്ട്‌... വേറെ കാര്യമായ പരിക്കൊന്നുമില്ല .... ഒരു ദിവസം അവിടെ കിടക്കണം... അത്രേയുള്ളൂ....

മുത്തശ്ശിയ്ക്ക്‌ മകന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ഒരുപാട് സന്തോഷമായി... ഞാന്‍ പോരുമ്പോള്‍ എന്നെ കെട്ടിപിടിച്ചിട്ട്‌ പറഞ്ഞു, "മോള് നല്ല കുട്ടിയാ... നന്നായി വരും, ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ... "

തിരിച്ചു വരുമ്പോള്‍ ക്ലാസ്സില്‍ വൈകിയെത്തിയതിന് ശ്യാമ ടീച്ചറുടെയടുത്ത്‌ നിന്നും കേള്‍ക്കേണ്ട ശകാരവര്‍ഷങ്ങളോ; വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ,"സ്ക്കൂളിലൊന്നും കയറാതെ ഓരോരുത്തരുടെ കൂടെ നടക്കാണ്‌ ഇവള്‍ടെ പണി" യെന്നും പറഞ്ഞ്‌ അച്ഛന്റെ മുന്‍പിലിട്ട് ഏട്ടന്‍ എന്നെ ക്രോസ്സ്‌ വിസ്താരം ചെയ്യണതോ ഒന്നും ഞാന്‍ ചിന്തിച്ചില്ല.... എന്റെ മനസ്സില്‍ നിറയെ മുത്തശ്ശിയുടെ വാക്കുകളായിരുന്നു, അതു മാത്രമായിരുന്നു.....," മോള് നല്ല കുട്ടിയാ... നന്നായി വരും..... നന്നായി വരും............. "